എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടത്തിന് ഇന്ന് കിക്കോഫ്

എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടത്തിന് ഇന്ന് കിക്കോഫ്. ആറ് ഗ്രൂപ്പുകളായി തിരിച്ച്‌ 24 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.നിലവിലെ ചാമ്ബ്യന്‍മാരായ ഖത്തറാണ് ടൂര്‍ണമെന്റിന്റെ ആതിഥേയര്‍. ഉദ്ഘാടന പോരില്‍ ഇന്ന് രാത്രി 9.30നു ആതിഥേയരായ ഖത്തര്‍ ലെബനനുമായി ഏറ്റുമുട്ടും.

ഇന്ത്യ മരണ ഗ്രൂപ്പിലാണ്. ഓസ്‌ട്രേലിയ, ഉസ്‌ബെകിസ്ഥാന്‍, സിറിയ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. ഇന്ത്യയുടെ പോരാട്ടത്തിനു കിക്കോഫ് നാളെയാണ്. മുന്‍ ചാമ്ബ്യന്‍മാരും കരുത്തരുമായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. വൈകീട്ട് 5 മണിക്കാണ് മത്സരം.

ഇന്ത്യയെ സംബന്ധിച്ച്‌ ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണര്‍ത്താനുള്ള സമയമെന്നു ചുരുക്കം. ഇഗോര്‍ സ്റ്റിമാചിന്റെ തന്ത്രങ്ങളില്‍ പുത്തന്‍ പ്രതീക്ഷകളുമായാണ് സുനില്‍ ഛേത്രിയും സംഘവും കളിക്കാനൊരുങ്ങുന്നത്. ഏഷ്യന്‍ കപ്പ് തങ്ങളെ സംബന്ധിച്ച്‌ ലോകകപ്പ് പോരാട്ടം പോലെ അത്രയും വിലപ്പെട്ടതാണെന്നു സ്റ്റിമാച് തന്നെ പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

ഗ്രൂപ്പ് എ: ഖത്തര്‍, ചൈന, തജികിസ്ഥാന്‍, ലെബനന്‍

ഗ്രൂപ്പ് ബി: ഇന്ത്യ, ഓസ്‌ട്രേലിയ, ഉസ്‌ബെകിസ്ഥാന്‍, സിറിയ

ഗ്രൂപ്പ് സി: ഇറാന്‍, യുഎഇ, ഹോങ്കോങ്, പസ്തീന്‍

ഗ്രൂപ്പ് ഡി: ജപ്പാന്‍, ഇന്തോനേഷ്യ, ഇറാഖ്, വിയറ്റ്‌നാം

ഗ്രൂപ്പ് ഇ: ദക്ഷിണ കൊറിയ, മലേഷ്യ, ജോര്‍ദാന്‍, ബഹ്‌റൈന്‍

ഗ്രൂപ്പ് എഫ്: സൗദി അറേബ്യ, തായ്‌ലന്‍ഡ്, കിര്‍ഗിസ്ഥാന്‍, ഒമാന്‍

ഉറച്ചു നിന്ന് ശിവം ഡുബെ; അനായാസം ഇന്ത്യ, അഫ്ഗാനെ വീഴ്ത്തി

Spread the love

Leave a Reply

Your email address will not be published. Required fields are marked *