ഇടതുപക്ഷ വിരോധികളാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നതെന്ന് ഇപി ജയരാജൻ


ഇടതുപക്ഷ വിരോധികളാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നത്. ആത്മവിശ്വാസത്തോടെ കൂടുതൽ കരുത്തോടെ മുന്നോട്ട് പോവുകയാണ് ഇടതുപക്ഷമെന്നും ഇപി ജയരാജൻ പറഞ്ഞു .എംടിയുടെ പരാമർശത്തിൽ അനാവശ്യ വിവാദങ്ങൾ ആവശ്യമില്ലെന്നും എംടി തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇപി ജയരാജൻ.


അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. കേന്ദ്രത്തിനെതിരെയുള്ള വിമർശനമായാണ് തനിക്ക് തോന്നിയതെന്നും ഇപി ജയരാജൻ.നേതൃപൂജ ഏറ്റവും അധികം എതിർക്കുന്നത് സിപിഐഎം ആണ്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമർശിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല.




Sharing is Caring