എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വഷണത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം. പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും. തൃശൂര്‍ പൂരം പൊലീസ് അലങ്കോലമാക്കിയെന്ന ആരോപണത്തിലടക്കമാണ് മൊഴിയെടുക്കുക.
പി വി അന്‍വര്‍, എം ആര്‍ അജിത് കുമാര്‍ എന്നിവരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇരുവരുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. അജിത് കുമാറിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നെങ്കിലും ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച ചോദ്യങ്ങളൊന്നും ഉണ്ടായില്ലെന്നാണ് വിവരം. വിശദമായ ചോദ്യങ്ങളുമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കുമെന്നും വിവരമുണ്ട്.