ശാരീരിക അവശതകള്‍ മാറ്റിവച്ച്‌ നടന്‍ ടി.പി.മാധവന്‍ ചലച്ചിത്രമേളയിലെത്തി


ശാരീരിക അവശതകള്‍ മാറ്റിവച്ച്‌ നടന്‍ ടി.പി.മാധവന്‍ ചലച്ചിത്രമേളയിലെത്തി. വ്യാഴാഴ്ചയാണ് അദ്ദേഹം മേളയുടെ സുന്ദരകാഴ്ചകള്‍ കാണുന്നതിനായി പത്താനപുരത്തു നിന്നും ഐഎഫ്‌എഫ്കെ വേദിയിലെത്തിയത്.


പത്താനപുരം ഗാന്ധിഭവനില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷമായി താമസിക്കുകയാണ് മാധവന്‍. ശാരീരിക അവശതകള്‍ വന്നതില്‍ പിന്നെ സിനികളിലും അത്ര സജീവമല്ല. സിനിമയിലെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടായെന്ന് മാധവന്‍ പറഞ്ഞു.


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഐഎഫ്‌എഫ്കെ വേദിയിലെത്തിയ മറ്റൊരു അതിഥി. കൈരളി തീയറ്ററിലെത്തി സിനിമയും കണ്ടാണ് അദ്ദേഹം മടങ്ങിയത്.



Sharing is Caring