നടന്‍ രമേശ് വലിയശാല അന്തരിച്ചു

സിനിമാ സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. 54 വയസ്സായിരുന്നു.

തിരുവനന്തപുരം വലിയശാല സ്വദേശിയായ രമേശ് ഇരുപത്തിരണ്ട് വര്‍ഷമായി സീരിയല്‍ സിനിമാരംഗത്ത് സജീവമായിരുന്നു. നാടകരംഗത്ത് നിന്നാണ് രമേശ് വലിയശാല സീരിയല്‍ രംഗത്തേക്കെത്തിയത്. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം പിന്നീട് അഭിനയരംഗത്ത് സജീവമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *