ഭാര്യ രാധികയ്ക്ക് വിവാഹ വാർഷിക ആശംസയുമായി നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി

ഭാര്യ രാധികയ്ക്ക് വിവാഹ വാർഷിക ആശംസയുമായി നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. ‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, സ്നേഹം.ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ ഇതാ’, എന്നാണ് സുരേഷ് ​ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.

രാധികയ്ക്ക് ഒപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് സുരേഷ് ഗോപിയുടെ ആശംസ. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തിയത്.1990ൽ ആയിരുന്നു സുരേഷ് ​ഗോപിയുടെയും രാധികയുടെ വിവാഹം. ഭാ​ഗ്യ, പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് ഇവരുടെ മക്കൾ. ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു ഭാ​ഗ്യയുടെ വവാഹം. ശ്രേയസ് ആണ് സുരേഷ് ​ഗോപിയുടെ മരുമകൻ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *