
ബെംഗളൂരുവിലെ പി ജി ഹോസ്റ്റലിൽ യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 24 കാരിയായ കൃതി കുമാരിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കൃതി.
യുവതിയെ പരിചയമുള്ള ആളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോസ്റ്റൽ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപംവെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്.

അതേസമയം യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്ന് ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി സാറാ ഫാത്തിമ അറിയിച്ചു. കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഡിസിപി കൂട്ടിച്ചേർത്തു.
