
കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു വീണ രണ്ടു വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. റിയാദ് മേഖലയിലെ അഫീഫ് നഗരത്തിലായിരുന്നു സംഭവം. കെട്ടിടത്തിൽ താമസിക്കുന്ന മറ്റ് സ്ത്രീകൾക്കൊപ്പം അമ്മയും രണ്ടു വയസ്സുകാരിയും സഹോദരിയും നാലാം നിലയിലെ മുറിയിലായിരുന്നു.
കുട്ടിയുടെ സഹോദരി അബദ്ധത്തിൽ മുറിയുടെ ജനൽ തുറന്നപ്പോൾ, രണ്ടു വയസ്സുകാരി അതിലൂടെ വീഴുകയായിരുന്നു .സെക്യൂരിറ്റി ഗാർഡിന്റെ മുന്നിലേക്കാണ് കുട്ടി വീണത്. കുട്ടിയെ നിലത്ത് നിന്ന് എടുത്തപ്പോൾ മരിച്ചെന്നാണു കരുതിയതെന്ന് സെക്യൂരിറ്റി ഗാർഡ് വ്യക്തമാക്കി. കുട്ടിയെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയയാക്കി.

