സി.പി.എം.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭീഷണി സന്ദേശം. മയ്യില്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം സുചിത്രയുടെ വാട്സപ്പ് സന്ദേശത്തിലാണ് ഭീഷണി.
തൊഴിലാളികള്‍ അടങ്ങിയ വാട്സ്പ്പ് ഗ്രൂപ്പിലാണ് സന്ദേശം അയച്ചത്. ജാഥക്ക് പോകാത്തവർക്ക് ജോലി നൽകണോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് സന്ദേശത്തിൽ പറയുന്നു. അസൗകര്യമുള്ളവർ തന്നെ നേരിട്ട് വിളിക്കണം,അവർക്കുള്ള മറുപടി നേരിട്ട് നൽകുമെന്നും പഞ്ചായത്തംഗം സന്ദേശത്തിലൂടെ അറിയിക്കുന്നു.














