സി.പി.എം.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കോഴിക്കോട്ട്. ഇ പി ജയരാജൻ ജാഥയിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു.
നാദാപുരം മണ്ഡലത്തിലെ കല്ലാച്ചിയിൽ നിന്നാണ് രണ്ടാം ദിന പര്യടനം ഇന്ന് ആരംഭിക്കുന്നത് . ആയഞ്ചേരി , വടകര, കൊയിലാണ്ടി സ്വീകരണങ്ങൾക്ക് ശേഷം കോഴിക്കോട് കടപ്പുറത്താണ് സമാപനം. ഞായറാഴ്ച ജില്ലയിലെ പര്യടനം പൂർത്തിയാക്കി വൈകീട്ടോടെ ജാഥ മലപ്പുറത്തേക്ക് പ്രവേശിക്കും.














