രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവും

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവും. ഈ വര്‍ഷത്തെ അവസാനത്തെ ഭാഗിക സൂര്യഗ്രഹണമാണിത്.

വൈകീട്ട് 4.29 മുതലാണ് സൂര്യഗ്രഹണം ദൃശ്യമാകുക. വടക്കുകിഴക്കന്‍ മേഖലകളിലെ ചില സംസ്ഥാനങ്ങളൊഴികെ ഇന്ത്യയിലെ മിക്ക ഭാഗങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാവും. ഭാഗിക സൂര്യഗ്രഹണം ഇന്ത്യയില്‍ ഒരു മണിക്കൂര്‍ 45 മിനിറ്റ് നീണ്ടുനില്‍ക്കും.

ന്യൂഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഭോപാല്‍, ചണ്ഡീഗഢ് എന്നിവയാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുന്ന ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍. ഭാഗിക സൂര്യഗ്രഹണം ഏറ്റവും കൂടുതല്‍ സമയം കാണാന്‍ സാധിക്കുക ഗുജറാത്തിലെ ദ്വാരകയിലാണ്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് ഏറ്റവും കുറഞ്ഞ സമയം ദൃശ്യമാകുക. 12 മിനിറ്റ് മാത്രമേ ഇവിടെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുകയുള്ളൂ.

കേരളത്തില്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ സൂര്യബിംബം മറയ്‌ക്കപ്പെടുകയുള്ളു. വൈകീട്ട് 5.52നാണ് കേരളത്തില്‍ ഗ്രഹണം കാണാനാവുക. കോഴിക്കോട് 7.5 ശതമാനവും തിരുവനന്തപുരത്ത് 2.7 ശതമാനവും ഗ്രഹണം ദൃശ്യമാകും. 2027 ആഗസ്റ്റ് രണ്ടിനാണ് ഇന്ത്യയില്‍ അടുത്ത സൂര്യഗ്രഹണം ദൃശ്യമാവുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *