വടകര താലൂക്ക് ഓഫിസ് കെട്ടിടത്തിൽ വൻ തീപിടുത്തം

കോഴിക്കോട് വടകരയിൽ മിനി സിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന താലൂക്ക് ഓഫിസിൽ വൻ തീപ്പിടുത്തം. പുലർച്ച അഞ്ചരയോടെയാണ് അഗ്‌നിബാധയുണ്ടായത്.ഓഫിസ് കെട്ടിടത്തിന്റെ നല്ലൊരു ഭാഗവും തീ കത്തിനശിച്ച നിലയാണ്. ഓഫിസിലെ രേഖകളും കംപ്യൂട്ടറുകളും കത്തിനശിച്ചു.

തൊട്ടടുത്തുള്ള സബ് ജയിലിലേക്കും ട്രഷറിയിലേക്കും തീ പടർന്നു. വടകരയിൽ നിന്നും നാദാപുരത്ത് നിന്നും അഗ്‌നിരക്ഷാ സേന എത്തി തീയണക്കുകയാണ് ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *