ദുബൈ ബുര്‍ജ് ഖലീഫക്കു സമീപം ഡൗണ്‍ ടൗണില്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം

ദുബൈ ബുര്‍ജ് ഖലീഫക്കു സമീപത്തെ ഡൗണ്‍ടൗണില്‍ 35 നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ച 2.20നാണ് സംഭവം.അഗ്നിരക്ഷാസേന മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ താമസക്കാരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടമാണിത്.

ഇമാറിന്‍റെ ഉടമസ്ഥതയിലുള്ള ബൂലെവാദ് വാക്കിനോട് ചേര്‍ന്ന ടവറിനാണ് തീപിടിച്ചത്. സംഭവം നടന്ന് അഞ്ചു മിനിറ്റിനുള്ളില്‍ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. രാവിലെ 4.52ഓടെ തീ നിയന്ത്രണവിധേയമാക്കി. ആറു മണിയോടെ തീ പൂര്‍ണമായും അണച്ചു. തുടര്‍നടപടികള്‍ക്കായി കെട്ടിടം അധികൃതര്‍ക്ക് കൈമാറി. രണ്ട് അപ്പാര്‍ട്മെന്‍റുകളിലെ ഉള്‍ഭാഗത്ത് തീ പടര്‍ന്നു. മറ്റ് അപ്പാര്‍ട്മെന്‍റുകളുടെ പുറംഭാഗത്താണ് തീപിടിച്ചത്. കിലോമീറ്റര്‍ അകലെ നിന്ന് നോക്കിയാല്‍ കാണാവുന്ന രീതിയില്‍ പുക ഉയര്‍ന്നിരുന്നു. താഴെനിന്ന് അവശിഷ്ടങ്ങള്‍ നീക്കിയിട്ടുണ്ട്.

താഴെനിലയിലെ റൂമില്‍നിന്നാണ് തീ പടര്‍ന്നത്. നാലാം നിലയില്‍നിന്നാണ് തീപിടിത്തത്തിന്‍റെ തുടക്കമെന്ന് സംശയിക്കുന്നു. താമസക്കാരെ സമീപത്തെ അഡ്രസ്, റോവ്, റമദാ ഹോട്ടലുകളിലേക്ക് മാറ്റി. .അഗ്നിരക്ഷാസേന മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ താമസക്കാരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടമാണിത്.

ഇമാറിന്‍റെ ഉടമസ്ഥതയിലുള്ള ബൂലെവാദ് വാക്കിനോട് ചേര്‍ന്ന ടവറിനാണ് തീപിടിച്ചത്. സംഭവം നടന്ന് അഞ്ചു മിനിറ്റിനുള്ളില്‍ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. രാവിലെ 4.52ഓടെ തീ നിയന്ത്രണവിധേയമാക്കി. ആറു മണിയോടെ തീ പൂര്‍ണമായും അണച്ചു. തുടര്‍നടപടികള്‍ക്കായി കെട്ടിടം അധികൃതര്‍ക്ക് കൈമാറി. രണ്ട് അപ്പാര്‍ട്മെന്‍റുകളിലെ ഉള്‍ഭാഗത്ത് തീ പടര്‍ന്നു. മറ്റ് അപ്പാര്‍ട്മെന്‍റുകളുടെ പുറംഭാഗത്താണ് തീപിടിച്ചത്. കിലോമീറ്റര്‍ അകലെ നിന്ന് നോക്കിയാല്‍ കാണാവുന്ന രീതിയില്‍ പുക ഉയര്‍ന്നിരുന്നു. താഴെനിന്ന് അവശിഷ്ടങ്ങള്‍ നീക്കിയിട്ടുണ്ട്.

താഴെനിലയിലെ റൂമില്‍നിന്നാണ് തീ പടര്‍ന്നത്. നാലാം നിലയില്‍നിന്നാണ് തീപിടിത്തത്തിന്‍റെ തുടക്കമെന്ന് സംശയിക്കുന്നു. താമസക്കാരെ സമീപത്തെ അഡ്രസ്, റോവ്, റമദാ ഹോട്ടലുകളിലേക്ക് മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *