27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് 10 ചിത്രങ്ങള്‍

27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് 10 വിദേശ ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു.ഇസ്രായേല്‍, ഇറാന്‍, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളുമുണ്ട്.

ഇറാനില്‍ നിന്നുള്ള ‘ഹൂപോജെ/ ഷെയ്ന്‍ ബേ സര്‍’ (സംവിധാനം: മെഹ്ദി ഗസന്‍ഫാരി), കെര്‍ (ടാന്‍ പിര്‍സെലിമോഗ്ലു, തുര്‍ക്കി ഗ്രീസ്, ഫ്രാന്‍സ്) കണ്‍സേണ്‍ഡ്‌ സിറ്റിസണ്‍ (ഇദാന് ഹാഗുവല്‍, ഇസ്രയേല്‍),
കോര്‍ഡിയലി യുവേഴ്സ് / കോര്‍ഡിയല്‍മെന്റ് റ്റ്യൂസ് (ഐമര്‍ ലബകി, ബ്രസീല്‍), ആലം (ഫിറാസ് ഖൗറി ടുണീഷ്യ, പാലസ്തീന്‍, ഫ്രാന്‍സ്, സൗദി അറേബ്യ, ഖത്തര്‍), കണ്‍വീനിയന്‍സ് സ്റ്റോര്‍ / പ്രോഡുക്റ്റി 4 (മൈക്കല്‍ ബൊറോഡിന്‍ റഷ്യ, സ്ലൊവേനിയ, തുര്‍ക്കി), ഉട്ടാമ (അലജാന്ദ്രോ ലോയ്സ ഗ്രിസ്റ്റ്; ബൊളീവിയ, ഉറുഗ്വേ, ഫ്രാന്‍സ്), മെമ്മറിലാന്‍ഡ് / മിയെന്‍ (കിം ക്യൂ ബട്ട്; വിയറ്റ്നാം, ജര്‍മ്മനി), ടഗ് ഓഫ് വാര്‍/ വുത എന്‍ കുവുതെ (അമില്‍ ശിവ്ജി ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, ഖത്തര്‍, ജര്‍മ്മനി), ക്ലോണ്ടികെ (മേരിന എര്‍ ഗോര്‍ബച്ച്‌, യുക്രെയ്ന്‍, തുര്‍ക്കി) എന്നീ ചിത്രങ്ങളാണ് മത്സരിക്കുക.

ചലച്ചിത്ര നിരൂപകന്‍ സി.എസ്. വെങ്കിടേശ്വരന്‍ ചെയര്‍മാനായ സമിതിയില്‍ വീണ ഹരിഹരന്‍, ബെന്നി ബെനഡിക്‌ട്, പ്രശാന്ത് വിജയ്, രാഹുല്‍ റിജി നായര്‍, ഷാജി കുമാര്‍ പി.വി. തുടങ്ങിയവര്‍ അംഗംങ്ങളാണ്.

അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് മലയാളം സിനിമാ ടുഡേ, ഇന്ത്യന്‍ സിനിമ നൗ വിഭാഗങ്ങളില്‍ നിന്ന് അറിയിപ്പ്, നന്‍പകല്‍ നേരത്ത് മയക്കം, എ പ്ലെയ്സ് ഓഫ് അവര്‍ ഓണ്‍, അവര്‍ ഹോം തുടങ്ങിയ ചിത്രങ്ങള്‍ അതാതു കമ്മറ്റികള്‍ വഴി തെരഞ്ഞെടുത്തിരുന്നു.

ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് മേള നടക്കും. തലസ്ഥാനത്തെ 14 തീയേറ്ററുകളിലാണ് മേള നടക്കുന്നത്.
ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മഹ്നാസ് മുഹമ്മദിക്ക് ‘സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം സമ്മാനിക്കും’.

സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ പോരാടാന്‍ സിനിമയെ ഒരു മാധ്യമമായി ഉപയോഗിക്കുന്ന നിര്‍ഭയരായ ചലച്ചിത്ര പ്രവര്‍ത്തകരെ ആദരിക്കുന്ന പുരസ്കാരത്തില്‍ അഞ്ച് ലക്ഷം രൂപ നല്‍കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *