വയനാട്ടിലെ അമ്ബലവയല്‍ അമ്പുകുത്തി മലയില്‍ തീപിടിത്തം


വയനാട്ടിലെ അമ്ബലവയല്‍ അമ്ബുകുത്തി മലയില്‍ തീപിടിത്തം. എടക്കല്‍ ഗുഹയുടെ പരിസരങ്ങളിലും ഗോവിന്ദമൂലചിറയുടെ മുകള്‍വശത്തുമാണ് തീ പടര്‍ന്നത്.ബത്തേരിയില്‍ നിന്നും ഫയര്‍ ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കി.


കഴിഞ്ഞദിവസം, വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടിത്തമുണ്ടായിരുന്നു. നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് തീ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഗ്‌നിശമനസേനയെ വിവരമറിയിച്ചു. ബത്തേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.




Sharing is Caring