വീട്ടമ്മയുടെ നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വാഴൂര്‍ കൊടുങ്ങൂര്‍ പുളിക്കല്‍ അനു ശശിധര (കണ്ണന്‍-32) നെയാണ് അറസ്റ്റ് ചെയ്തത്.പള്ളിക്കത്തോട് പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന്, വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളിക്കത്തോട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.













