കനത്ത മഴയേയും കാറ്റിനേയും തുടര്‍ന്ന് നിര്‍മ്മാണത്തിലിരിക്കുന്ന തെലങ്കാനയിലെ പാലം തകര്‍ന്നു

തെലങ്കാനയില്‍ കനത്ത മഴയേയും കാറ്റിനേയും തുടര്‍ന്ന് എട്ട് വര്‍ഷമായി നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയില്‍ മനേര്‍ നദിക്ക് കുറുകെ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്.

പ്രദേശത്തുണ്ടായ ശക്തമായ മഴയക്കും കാറ്റിനും ഇടയില്‍ ഉണ്ടായ അപകടത്തില്‍ ആളാപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പെദ്ദപ്പള്ളിഭൂപാലപ്പള്ളി ജില്ലകളെ ബന്ധിപ്പിച്ചാണ് പാലം നിര്‍മിക്കുന്നത്. രണ്ട് ജില്ലകള്‍ തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ട് 49 കോടി രൂപ ചെലവഴിച്ചാണ് ഒരു കിലോമീറ്റര്‍ നീളമുള്ള പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.

2016ല്‍ നടന്ന പാലത്തിന്റെ തറക്കല്ലിടല്‍ ഏറെ ശ്രദ്ധേയമായിരുന്നു.
പദ്ധതിയിലെ അപാകതയെ തുടര്‍ന്നാണ് പാലത്തിന്റെ നിര്‍മ്മാണം വൈകുന്നതെന്നാണ് വിവരം. പൂര്‍ത്തീകരിച്ച ജോലികള്‍ക്കുള്ള പണം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനാല്‍ കരാറുകാരന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം നിര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *