ബിജെപി നേതാവ് റോബിന്‍ സാംപ്ല ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു


ബിജെപി നേതാവ് റോബിന്‍ സാംപ്ല ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ചയാണ് റോബിന്‍ സാംപ്ല ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.


പഞ്ചാബ് ബിജെപിയുടെ പട്ടികജാതി മോര്‍ച്ചയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.മുന്‍ ആപ് എംഎല്‍എയായിരുന്ന ശീതള്‍ അങ്കുറാള്‍ ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ഒഴിവു വന്ന ജലന്തര്‍ വെസ്റ്റ് മണ്ഡലത്തില്‍ റോബിന്‍ സാംപ്ലയെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സൂചനയുണ്ടായിരുന്നു.




Sharing is Caring