സംസ്ഥാനത്ത് പരസ്യ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം


സംസ്ഥാനത്ത് പരസ്യ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനം ഇന്ന് പൂർത്തിയാകും.12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.


വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളുടെ റോഡ് ഷോ നടക്കും.ഇന്ന് മൂന്ന് മണിയോടെ മണ്ഡല കേന്ദ്രങ്ങളിലാകും കൊട്ടിക്കലാശം. കൃത്യം അഞ്ചിന് പരസ്യ പ്രചരണം നിർത്തും. നാളെ നിശബ്ദ പ്രചരണത്തിനൊടുവില്‍ വെള്ളിയാഴ്ച കേരളം പോളിംഗ് ബൂത്തിലെത്തും.


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സരംരംഗത്തുള്ളത്. 25 പേർ സ്ത്രീകളാണ്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക.

കർണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകള്‍, യുപി, മഹാരാഷ്‌ട്ര, അസം, ബിഹാർ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തൃപുര, ബംഗാള്‍, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും വെള്ളിയാഴ്ച വിധിയെഴുതുന്ന പ്രധാന മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്നു.



Sharing is Caring