തിരുവനന്തപുരം വര്‍ക്കലയില്‍ ബസ് കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം


തിരുവനന്തപുരം:വര്‍ക്കലയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കയറ്റം കയറുകയായിരുന്ന സ്വകാര്യ ബസ് ബ്രേക്ക് നഷ്ടപ്പെട്ട് പുറകിലേക്ക് ഇറങ്ങി ബൈക്കില്‍ ഇടിച്ചാണ് അപകടം.


ബസ് ബൈക്ക് യാത്രികന്റെ ദേഹത്ത് കയറിയിറങ്ങി. ബൈക്ക് യാത്രികന്‍ കണ്വാശ്രമം സ്വദേശി അര്‍ഷാദ് ആണ് അപകടത്തില്‍ മരിച്ചത്.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസ് സമീപത്തെ കെട്ടിടത്തില്‍ ഇടിച്ചു നിന്നത് വന്‍ ദുരന്തം ഒഴിവാക്കി.




Sharing is Caring