ചരിത്ര ‘നീക്കം’! നിങ്ങളുടെ പ്രൊഫൈലിലെ മതം, രാഷ്ട്രീയം എന്നിവ ഉള്‍പ്പെടെ നാല് വിവരങ്ങള്‍ ഫെയ്സ്ബുക്ക് നീക്കും

സാമൂഹികപരമായി ഏറെ മാനങ്ങളുള്ള ഒരു ചരിത്ര ‘നീക്കം’ നിശബ്ദമായി നടപ്പാക്കാനൊരുങ്ങി ഫെയസ്ബുക്ക് (Facebook).

ലോകമെങ്ങുമുള്ള സാമൂഹികമാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ ഇപ്പോഴും മേധാവിത്വമുള്ള മാധ്യമമാണ് ഫെയ്സ്ബുക്ക്. കോടിക്കണക്കിന് ഉപയോക്താക്കള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലായി ഫെയ്സ്ബുക്കിനുണ്ട്. എന്നാല്‍ ഈ കോടിക്കണക്കിന് പേരുടെ അ‌ക്കൗണ്ട് പ്രൊഫൈലില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ നീക്കാന്‍ ഫെയ്സ്ബുക്ക് തയാറെടുക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവര പ്രൊഫൈലില്‍ നിന്ന് മതപരമായ വീക്ഷണങ്ങള്‍ (religious views), രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ (political views), വിലാസങ്ങള്‍(addresses), ലൈംഗിക താല്‍പര്യം സൂചിപ്പിക്കുന്ന ഇന്‍ട്രസ്റ്റഡ് ഇന്‍ (Interested in) ഫീല്‍ഡ് എന്നിവയുള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ നീക്കം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. അ‌തേസമയം കോണ്ടാക്‌ട് ഇന്‍ഫോ, റിലേഷന്‍ഷിപ്പ് പോലെയുള്ള വിവരങ്ങള്‍ നിലനിര്‍ത്തും. പ്രൊഫൈല്‍ വിവരങ്ങള്‍ ആരൊക്കെ കാണണം എന്ന് തീരുമാനിക്കാനുള്ള ഉപയോക്താവിന്റെ അ‌വകാശത്തെ ഈ മാറ്റം ബാധിക്കില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *