999 രൂപയ്ക്ക് ഒരുവര്‍ഷത്തേക്ക് ദിവസേന ഒരു ജിബി ഡാറ്റ പ്ലാനുമായി ബിഎസ്‌എന്‍എല്‍

ടെലികോം കമ്ബനികളുടെ കടുത്ത മത്സരത്തിനിടെ കിടിലന്‍ ഓഫറുമായി ബിഎസ്‌എന്‍എല്‍. മാക്സിമം പ്രീപെയ്ഡ് എന്ന പേരില്‍ 999 രൂപയുടെ പുതിയ പ്ലാനാണ് ബിഎസ്‌എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാന്‍ പ്രകാരം ഒരുവര്‍ഷത്തേക്ക് ദിവസേന ഒരു ജിബി വീതം ഡാറ്റ ലഭിക്കും. ഇതോടൊപ്പം ഈ പ്ലാനില്‍ ആറ് മാസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ലഭിക്കും എന്നതാണ് ഇതിന്റെ ആകര്‍ഷണം.

മുംബൈ-ഡല്‍ഹി ഒഴികെയുള്ള സ്ഥലങ്ങളില്‍ റോമിങ് കോളുകളും ഈ പ്ലാനില്‍ സൗജന്യമായിരിക്കും. ദിവസേന 100 എസ്‌എംഎസ് സന്ദേശങ്ങളും സൗജന്യമായിരിക്കും.

ഒരു ജിബിക്ക് ശേഷമുള്ള ഡാറ്റ ഉപയോഗത്തിന് പക്ഷേ 40 കെബിപിഎസ് മാത്രമായിരിക്കും സ്പീഡ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീര്‍,അസം സര്‍ക്കിളിലും ഈ പ്ലാന്‍ ലഭിക്കില്ല.

ആറ് മാസത്തിന് ശേഷം ഒരു വര്‍ഷം വരെ കോളുകള്‍ക്ക് മിനിറ്റിന് 60 പൈസ വീതം നല്‍കേണ്ടി വരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *