വിദേശയുവതിയെ പീഡിപ്പിച്ചു: വൈദികനെ പാലാ രൂപത പുറത്താക്കി


വിദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികനെ വൈദിക വൃത്തിയില്‍ നിന്ന് രൂപത പുറത്താക്കി. പാല രൂപതയില്‍പ്പെട്ട കല്ലറ പെറുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനില്‍ക്കും തടത്തിലിനെയാണ് പുറത്താക്കിയത്. എല്ലാ പൗരോഹിത്യ കര്‍മ്മങ്ങളില്‍ നിന്നും വൈദികനെ നീക്കം ചെയ്തതായി പാലാ രൂപത വ്യക്തമാക്കി.


ഫെയ്സ്ബുക്ക് ചാറ്റിലൂടെ പ്രണയം നടിച്ച്‌ വിദേശ വനിതയെ നിര്‍ബന്ധിച്ച്‌ കേരളത്തിലേക്ക് എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കടുത്തുരുത്തി പോലീസ് വനിതയുടെ പരാതിയെ ആസ്പദമാക്കി കേസ് രെജിസ്റ്റര്‍ ചെയ്തു. ഇതോടെ വൈദികന്‍ ഒളിവില്‍ പോയതായാണ് റിട്ടോര്‍ട്ടുകള്‍.


ചങ്ങനാശ്ശേരി ഫാത്തിമാപുരം സ്വദേശിയാണ് ഫാ തോമസ് താന്നിനില്‍ക്കും തടത്തില്‍



Sharing is Caring