ഫറോക് പാലത്തില്‍ മദ്യലോറി അപകടത്തില്‍പ്പെട്ട് നഷ്ടപ്പെട്ടത് 97 പെട്ടി മദ്യം


ഫറോക്ക് പഴയപാലത്തില്‍ മദ്യലോറി അപകടത്തില്‍പ്പെട്ട് നഷ്ടപ്പെട്ടത് 97 പെട്ടി മദ്യം. നഷ്ടപ്പെട്ടതില്‍ 40 പെട്ടി മദ്യം മാത്രമാണ് ഫറോക്ക് പൊലീസിന് സംഭവ ദിവസം ലഭിച്ചത്. വാഹനം ഓടിച്ചവര്‍ പൊലീസില്‍ പരാതി നല്‍കി.ഓരോ പെട്ടിയിലും 24 കുപ്പി വീതം മദ്യമാണ് ഉണ്ടായിരുന്നത്.


പഞ്ചാബിലെ മൊഹാലിയില്‍ നിര്‍മ്മിച്ച മദ്യമാണിത്. സംഭവവത്തില്‍ കൂടുതല്‍ വിവര ശേഖരണത്തിനായി ഫറോക്ക് പൊലീസ് കൊല്ലം വെയര്‍ ഹൗസിലേക്ക് പുറപ്പെട്ടിട്ടുണ്ട്.ചൊവ്വാഴ്ച രാവിലെയാണ് മദ്യലോറി ഫറോക്ക് പഴയപാലം കടക്കുന്നതിനിടെ കമാനത്തില്‍ ഇടിച്ചത്. പാലത്തില്‍ തട്ടിയതോടെ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായി കൊണ്ടുപോകുകയായിരുന്ന മദ്യക്കുപ്പികള്‍ റോഡിലേക്ക് വീണു.


മദ്യക്കുപ്പികള്‍ റോഡില്‍ ചിതറിക്കിടന്നതോടെ പലരും കൈക്കലാക്കുകയായിരുന്നു.അവേശേഷിച്ച മദ്യകുപ്പികള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് വാഹനം നിറുത്താതെ പോവുകയായിരുന്നു. അപകടത്തില്‍പ്പെട്ട ലോറി കോഴിക്കോട് ഭാഗത്തു നിന്നുമാണ് എത്തിയത്.



Sharing is Caring