സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രം ജിന്ന് ഡിസംബര്‍ 30ന് പ്രദര്‍ശനത്തിന് എത്തുന്നു


സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത് സ്‌ട്രെയിറ്റ്‌ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി കെ, മനു, മൃദുല്‍ വി നാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 2022 ലെ ഫാന്റസി ഡ്രാമ ചിത്രമാണ് ജിന്ന്.


ചിത്ര൦ ഈ മാസം 30ന് പ്രദര്‍ശനത്തിന് എത്തും. ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ദുല്‍ഖര്‍ സല്‍മാന്റെ കലി എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ച രാജേഷ് ഗോപിനാഥനാണ് ജിന്നിന്റെ തിരക്കഥ. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്, ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.


ഷൈന്‍ ടോം ചാക്കോ, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിശാന്ത് സാഗര്‍, സുധീഷ്, കെ.പി.എ.സി.ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍



Sharing is Caring