90 ദിവസം അണ്‍ലിമിറ്റഡ് 4ജി സേവനം: സെപ്ഷ്യല്‍ ഡേറ്റാ പാക്കുമായി എയര്‍ടെല്‍


90 ദിവസം അണ്‍ലിമിറ്റഡ് 4ജി സേവനം നല്‍കുന്ന സെപ്ഷ്യല്‍ ഡേറ്റാ പാക്ക് എയര്‍ടെല്‍ അവതരിപ്പിച്ചു. പ്രത്യേക പാക്കിന് 1,495 രൂപയാണ് എയര്‍ടെല്‍ 4ജി ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുക.
നിലവില്‍ ദില്ലിയില്‍ മാത്രമാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഉടന്‍ തന്നെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും ഈ പ്ലാന്‍ വ്യാപിപ്പിക്കാന്‍ ഏയര്‍ടെല്‍ പദ്ധതിയിടുന്നു.
ബിഎസ്‌എന്‍എല്‍ ജനുവരി മുതല്‍ കോള്‍ താരിഫ് എടുത്തുകളയും എന്ന സൂചന നല്‍കിയതിന് പിന്നാലെയാണ് എയര്‍ടെല്‍ സ്പെഷ്യല്‍ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.




Sharing is Caring