യുഎസിലെ വാഷിങ്ടണിലുള്ള ഷോപ്പിങ്മാളില്‍ വെടിവയ്പ്പ്. നാലുപേര്‍ കൊല്ലപ്പെട്ടു. കാസ്കേഡ് ഷോപ്പിങ് മാളിലാണ് സംഭവം. ആളുകളെ ഒഴിപ്പിക്കുന്നു. എത്രപേരാണ് അക്രമം നടത്തിയതെന്നു വ്യക്തമായിട്ടില്ല. പൊലീസ് എത്തുന്നതിനുമുന്‍പ് ആയുധധാരികള്‍ രക്ഷപെട്ടെന്നും ബുര്‍ലിങ്ടണ്‍ പൊലീസിനെ പ്രതിനിധീകരിച്ച് സര്‍ജന്റ് മാര്‍ക്ക് ഫ്രാന്‍സിസ് ട്വീറ്റ് ചെയ്തു.













