യാത്രാ നിരക്കില്‍ വമ്ബന്‍ ഓഫറുമായി ബജറ്റ് എയര്‍ലൈനായ എയര്‍ഏഷ്യ രംഗത്ത്. ഓഫറിന്റെ അടിസ്ഥാനത്തില്‍ 2016 ഒക്ടോബര്‍ 4 മുതല്‍ 2017 ഏപ്രില്‍ 27 വരെയുള്ള കാലയളവില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ അവസരം ലഭിക്കും. ഗുവാഹട്ടി-ഇംഫാല്‍ റൂട്ടിലാണ് ഏയര്‍ഏഷ്യ കുറഞ്ഞ നിരക്കായ 899 രൂപയില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്. ഓഫറിന് കീഴില്‍ ബംഗളൂരു-കൊച്ചി റൂട്ടില്‍ 999 രൂപയും, ബംഗളൂരു-ഗോവ റൂട്ടില്‍ 1199 രൂപയും, ബംഗളൂരു-ചണ്ഡീഗഢ് റൂട്ടില്‍ 3399 രൂപയും, ഗോവ-ഹൈദരാബാദ് റൂട്ടില്‍ 1799 രൂപയും, ജയ്പൂര്‍-പൂനെ റൂട്ടില്‍ 2399 രൂപയും ദില്ലി-ബംഗളൂരു റൂട്ടില്‍ 2699 രൂപയുമാണ്
ഒക്ടോബര്‍ 8 മുതല്‍ കൊച്ചി-ഹൈദരാബാദ് റൂട്ടില്‍ എയര്‍ ഏഷ്യ പറന്ന് തുടങ്ങും.













