799 രൂപ മുതല്‍ ടിക്കറ്റുമായി വിസ്താര എയര്‍ലൈന്‍സ്

ടിക്കറ്റ് നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ടാറ്റയുടെ വിസ്താര എയര്‍ലൈന്‍സ്. 799 രൂപ മുതല്‍ ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ ലഭിക്കും.

പ്രീമിയം ഇക്കോണമി ടിക്കറ്റിന് 2099 രൂപവരെയുമാണ് നിരക്ക്. 48 മണിക്കൂര്‍ മാത്രമേ ഇളവ് ഉണ്ടാകൂ. ഫ്രീഡം ടു ഫ്‌ളൈ എന്ന പേരിലാണ് ഓഫര്‍.

തിങ്കളാഴ്ച രാത്രി മുതല്‍ ഓഗസ്റ്റ് 9ന് രാത്രി 11.59വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഓഗസ്റ്റ് 23 മുതല്‍ അടുത്തവര്‍ഷം ഏപ്രില്‍ 19വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍. കൊച്ചി, ഗുവഹത്തി, ലഡാക്ക് ഉള്‍പ്പെടെ വിവിധ നഗരങ്ങളിലേക്ക് പറക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *