ദുബായ് മറീന പഞ്ചനക്ഷത്ര ഹോട്ടലില്‍ തീപിടുത്തം


പ്രതീകാത്മക ചിത്രം

മറീന ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തീപിടുത്തം. ജുമൈറ ബീച്ച് റെസിഡെന്‍സ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.


തീപിടുത്തം ഉടന്‍ തന്നെ നിയന്ത്രണ വിധേയമായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോട്ടലിലെ താമസക്കാരെയെല്ലാം സുരക്ഷിതരാക്കിയിട്ടുണ്ട്.


ഇതേ സ്ഥലത്ത് ഈയിടെയുണ്ടായ മൂന്നാമത്തെ തീപിടുത്തമാണിത്. നേരത്തെ 78 നിലകളുള്ള ടൈഗര്‍ ടവറിലും 87 നിലകളുള്ള ടോര്‍ച്ച് ടവറിലും തീപിടുത്തമുണ്ടായിരുന്നു.



Sharing is Caring