ബാലവേല: കര്‍ശന നടപടികളുമായി കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി

കുവൈറ്റ് സിറ്റി: ബാലവേലക്കെതിരെ കര്‍ശന നടപടികളുമായി കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി. ഇതു സംബന്ധിച്ച പുതിയ വ്യവസ്ഥകള്‍ അതേറിറ്റി പുറത്തിറക്കി. ഇതേടെ നിരോധിക്കപ്പെട്ട മേഖലകളില്‍ ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ തൊഴിലുടമകള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും എന്നും അതോറിറ്റി അറിയിച്ചു. 15നും 18നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ജോലി അനുവദനീയമായ മേഖലകളില്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. ജോലി ചെയ്യുന്ന കുട്ടികളുടെ എണ്ണം, ഓരോരുത്തരുടെയും പ്രായം, ജോലിയുടെ സ്വഭാവം, നിശ്ചിത സമയപരിധിക്കകത്തുള്ള വൈദ്യപരിശോധനാ റിപ്പോര്‍ട്ട് എന്നിവ തൊഴിലുടമ കൃത്യമായി നല്‍കണം എന്നും അതേറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

കീടനാശിനി നിര്‍മാണശാലകള്‍, ഫര്‍ണസ് ഉപയോഗിച്ചുള്ള നിര്‍മാണശാലകള്‍, അഴുക്കുചാല്‍ പരിപാലനവും അറ്റകുറ്റപ്പണികളും, സിമന്റ് ഫാക്ടറികള്‍, ക്വാറികള്‍, റേഡിയേഷന്‍ സാധ്യതയുള്ള സ്ഥാപനങ്ങള്‍, അറവുശാലകള്‍, ലെയ്ത്തുകളും ഇരുമ്പ് പണിശാലകളും, ജൈവവള നിര്‍മാണവും ശേഖരണവും,അഞ്ച് മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ പിടിച്ചുകയറേണ്ടുന്ന ജോലികള്‍,ആസ്ബസ്റ്റോസ് നിര്‍മാണശാല, ഐസ് പ്ലാന്റുകള്‍, ക്ലോറിന്‍സോഡാ വ്യവസായം, വാതക സിലിണ്ടര്‍ നിറക്കല്‍, ഈയം, പെട്രോള്‍, ആയുധങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ജോലികള്‍,മോട്ടോര്‍ വാഹന അറ്റകുറ്റപ്പണിശാലകള്‍, ക്ലീനിങ് ജോലികള്‍, എണ്ണപ്രകൃതിവാതക ഖനനം, പെട്രോകെമിക്കല്‍ വ്യവസായം, ഭാരം വഹിക്കല്‍, തുടങ്ങിയ മേഖലകളില്‍ കുട്ടികളെ ജോലി ചെയ്യിക്കരുത്. പതിനെട്ടിന് താഴെ പ്രായമുള്ളവരെ ഒട്ടകമത്സരത്തിലും കായിക അതോറിറ്റിയുടേത് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ കീഴില്‍ സമാന പ്രവര്‍ത്തനങ്ങളിലും പങ്കെടുപ്പിക്കുന്നതിനും നിരോധനമുണ്ടെന്ന് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *