ആംസ്റ്റര്‍ഡാം ചലച്ചിത്രോത്സവത്തില്‍ മലയാള ചലച്ചിത്രത്തിന് പുരസ്‌കാരം

മലയാളിയായ രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചെയ്ത ‘നവല്‍ എന്ന ജുവല്‍’ എന്ന സിനിമ ആംസ്റ്റര്‍ഡാം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രധാനപ്പെട്ട രണ്ടു പുരസ്‌കാരങ്ങള്‍ നേടി. മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം എഡ്ഡി ടോറസും മികച്ച നടിക്കുള്ള പുരസ്‌കാരം റീം കാഡവും സ്വന്തമാക്കി.

കേരളത്തിന്റെയും ഇറാന്റെയും സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള കഥ പറയുന്ന ചിത്രമായിരുന്നു നവല്‍ എന്ന ജുവല്‍. മലയാളിയുടെ പ്രവാസ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രം ഒരമ്മയും മകളും കടന്നുപോകുന്ന ജീവിതം സംഘര്‍ഷങ്ങളിലൂടെ ആധുനിക സമൂഹത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ നേര്‍ചിത്രമാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ വരച്ചിടുന്നത്.

ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് സംവിധായകന്‍ രഞ്ജിലാലും വി.കെ.അജിത് കുമാറും ചേര്‍ന്നായിരുന്നു. സുധീര്‍ കരമന, അനു സിത്താര, അഞ്ജലി നായര്‍, പാരിസ് ലക്ഷ്മി, മണികണ്ഠന്‍ പട്ടാമ്പി, ചാലി പാല എന്നിവരാണ് മലയാളത്തില്‍ നിന്നുള്ള മറ്റ് അഭിനേതാക്കള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *