പാലക്കാട്: രേഖകള്‍ ഇല്ലാതെ ട്രെയിനില്‍ കടത്തികൊണ്ടു വന്ന 63 ലക്ഷത്തി അമ്പതിനായിരം രൂപയുമായി
രണ്ടു പേരെ ആര്‍.പി.എഫ്. പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടി. കോട്ടയം ഈരാറ്റുപേട്ട വെട്ടിക്കല്‍ വീട്ടില്‍ നജീബ് (57), കോട്ടയം ഈരാറ്റുപേട്ട നടക്കല്‍ ദേശത്ത് കണ്ടത്തില്‍ വീട്ടില്‍ സവാദ് (47) എന്നിവരെയാണ് ആര്‍.പി.എഫ്. അറസ്റ്റ് ചെയ്തത്.
പിടിച്ചെടുത്തതില്‍ 50,000 രൂപ യു.കെ. പൗണ്ടാണ്.കാരയ്ക്കല്‍-എറണാകുളം ടീ ഗാര്‍ഡന്‍ എക്‌സ്പ്രസില്‍ തൃശ്ശനാപള്ളിയില്‍ നിന്നും ആലുവയിലേക്ക് റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ഇവരുടെ കൈവശം ഉണ്ടായിരുന്ന ബാഗില്‍ ബുക്ക് പോലെ തോന്നിക്കുന്ന രീതിയില്‍ പ്രത്യേകം പാക്ക് ചെയ്ത് പേപ്പറില്‍ പൊതിഞ്ഞു ഒളിപ്പിച്ച നിലയില്‍ ആയിരിന്നു പണം സൂക്ഷിച്ചിരുന്നത്. പണം കൈവശം വയ്ക്കാനുള്ള യാതൊരുവിധ രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല.

പിടിച്ചെടുത്ത പണവും പ്രതികളെയും തുടര്‍ അന്വേഷണത്തിനായി ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിങ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് കൈമാറി. ആര്‍.പി.എഫ്. സി.ഐ. സൂരജ് എസ്. കുമാര്‍, എസ്.ഐ. യു. രമേഷ്, എ.എസ്.ഐമാരായ സജി അഗസ്റ്റിന്‍, ഷാജുകുമാര്‍, മനോജ്, കോണ്‍സ്റ്റബിള്‍ പ്രജീഷ,് വനിതാ കോണ്‍സ്റ്റബിള്‍ വീണാ ഗണേഷ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.













