സമ്പല്‍പൂര്‍ ഐഐഎമ്മിന്‍റെ ഒന്‍പതാം വാര്‍ഷിക ബിരുദദാനത്തിൽ 60 ശതമാനം വനിതാ ബിരുദധാരികള്‍


രാജ്യത്തെ മുന്‍നിര മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നായ ഐഐഎം സമ്പല്‍പൂരിന്‍റെ ഒന്‍പതാമത് വാര്‍ഷിക കോണ്‍വക്കേഷനില്‍ 370 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എംബിഎ ഒന്‍പതാം ബാച്ചിലെ 316 പേര്‍, എക്സിക്യൂട്ടീവ് എംബിഎ രണ്ടാം ബാച്ചിലെ 38 പേര്‍, വര്‍ക്കിങ് പ്രൊഫഷണല്‍സ് എംബിഎയിലെ പത്തു പേര്‍, ആറു പിഎച്ച്ഡി ഗവേഷകര്‍ തുടങ്ങിയവരാണ് തങ്ങളുടെ വിദ്യാഭ്യാസ രംഗത്തെ നാഴികക്കല്ലു പിന്നിട്ടത്.


വര്‍ക്കിങ് പ്രൊഫഷണല്‍സ് എംബിഎ പൂര്‍ത്തിയാക്കിയ എണ്‍പതുകാരനായ സംരംഭകന്‍ ജി എം ഗുപ്ത ഇക്കൂട്ടര്‍ക്കിടയില്‍ ശ്രദ്ധേയനായി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രമോദ് കുമാര്‍ മിശ്ര ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയിലെ ബിസിനസ് സ്‌കൂളുകളുടെ ചരിത്രത്തില്‍ ഇതാദ്യമായി ഐഐഎം സമ്പല്‍പൂരിലെ ഇത്തവണത്തെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തവരില്‍ 60 ശതമാനം പേരും വനിതകളായിരുന്നു എന്ന് ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ പ്രൊഫസർ മഹാദിയോ ജെയ്സ്വാള്‍ പറഞ്ഞു.




Sharing is Caring