പാകിസ്താനില്‍ ആസ്പത്രിയില്‍ സ്‌ഫോടനം: മരണം 55 ആയി


തെക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ ക്വറ്റയില്‍ ഒരു ആസ്പത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. 40 ലധികം പേര്‍ക്ക് പരിക്കേറ്റു. പ്രമുഖ അഭിഭാഷകന്‍ കൂടിയായ ബലൂച്ചിസ്ഥാന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ കന്‍വര്‍ ഖാസി വെടിയേറ്റ് മരിച്ച വിവരമറിഞ്ഞ് ആസ്പത്രിയിലെത്തിയ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തടിച്ചുകൂടിയ സ്ഥലത്താണ് സ്‌ഫോടനം നടന്നത്.മൃതദേഹങ്ങള്‍ ചിന്നിച്ചിതറിക്കുടക്കുന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.30 ലധികം പേര്‍ പൊട്ടിത്തെറിയില്‍ മരിച്ചുവെന്നും ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും ബലൂച്ചിസ്ഥാന്‍ ആഭ്യന്തരമന്ത്രി സര്‍ഫറാസ് ബുഗ്തി പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.




Sharing is Caring