യുഡിഎഫ് വിടാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ ഒരുമാറ്റവുമില്ലെന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. മുസ്ലീം ലീഗ് സംസാരിക്കുമെന്ന് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. ലീഗുമായി നല്ല സൌഹൃദമാണുള്ളത്. എന്നാല്‍ ഇത് മധ്യസ്ഥ ചര്‍ച്ചയായി കാണേണ്ട. എടുത്ത തീരുമാനങ്ങളില്‍ നിന്ന് പിന്നോട്ടില്ല.
കോണ്‍ഗ്രസിലെ ഓരോ നേതാക്കളും പറയുന്നതിന് മറുപടി പറയുന്നില്ല. ഭരണം ഉണ്ടായിരുന്നെങ്കില്‍ കേരള കോണ്‍ഗ്രസ് മുന്നണി വിടില്ലായിരുന്നു എന്ന് ചെന്നിത്തല പറഞ്ഞത് ചെന്നിത്തലയുടെ അഭിപ്രായമാകാം. തനിക്ക് ആ അഭിപ്രായമില്ലെന്നും മാണി പറഞ്ഞു.














