കണ്ണൂര്‍ ദേശീയപാതയിലെ മുഴുപ്പിലങ്ങാട് ടോള്‍ ബൂത്തിലേക്ക് നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി പാഞ്ഞു കയറി ഒരു മരണം. കണ്ണൂര്‍ നാറാത്ത് സ്വദേശി സഹദേവനാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ടോള്‍ ബൂത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയാണ് മറ്റുള്ളവര്‍ക്ക് പരിക്കേറ്റത്. അപകടത്തില്‍പ്പെട്ടവരെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.













