ഫിഷ് മോളി

ചേരുവകള്‍

ദശകനമുള്ള മീന്‍കഷണങ്ങള്‍……….12 എണ്ണം

എണ്ണ……………..2 ടേ.സ്‌പൂണ്‍

കടുക്……………1 ടീ.സ്‌പൂണ്‍

വെളുത്തുള്ളി………അഞ്ച് അല്ലി (ചെറുതായരിഞ്ഞത്)

ഇഞ്ചി……………രണ്ടര ഇഞ്ച് നീളത്തിലരിഞ്ഞത്

പച്ചമുളക്……..അഞ്ചെണ്ണം (പിളര്‍ന്നത്)

സവാള……………150 ഗ്രാം (വളയങ്ങളായി കനം കുറച്ചരിഞ്ഞത്)

ഉപ്പ്……………..പാകത്തിന്

കറിവേപ്പില…………നാല് തണ്ട്

തക്കാളി……………….മൂന്നെണ്ണം

മഞ്ഞള്‍പ്പൊടി……………അര ടീ.സ്‌പൂണ്‍

തേങ്ങാപ്പാല്‍…………….അരക്കപ്പ് (മൂന്നാം പാല്‍)

തേങ്ങാപ്പാല്‍ (രണ്ടാം പാല്‍)……….മുക്കാല്‍ കപ്പ്

ഒന്നാം പാല്‍……………….മുക്കാല്‍കപ്പ്

നാരങ്ങാനീര്…………ഒരു ടേ.സ്‌പൂണ്‍

തയ്യാറാക്കുന്നവിധം

ഒരു പാനില്‍ എണ്ണ ഒഴിച്ച്‌ ചൂടാക്കുക. കടുകിട്ട് വറുക്കുക. പൊട്ടുമ്ബോള്‍ ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞതിട്ട് ഒരു മിനിട്ട് ഇളക്കുക. പച്ചമുളക് പിളര്‍ന്നതിട്ട് ചെറുതായൊന്നിളക്കുക. സുതാര്യമാകും വരെ വഴറ്റുക. മഞ്ഞളിട്ടിളക്കുക. മീന്‍ കഷണങ്ങളിട്ട് മൂന്നാംപാല്‍ ഒഴിക്കുക. തിളപ്പിക്കുക. ചെറുതീയില്‍ മീന്‍ കഷണങ്ങള്‍ പതിയെ മറിച്ചിട്ട് മൂന്നുമിനിട്ട് വേവിക്കുക. ഉപ്പിട്ടിളക്കുക. കറിവേപ്പില ഉതിര്‍ത്തത് ഇട്ട് തക്കാളിയും രണ്ടാംപാലും ചേര്‍ക്കുക. അടച്ച്‌ ചെറുതീയില്‍ മൂന്ന് മിനിട്ട് വയ്ക്കുക. വാങ്ങിവച്ച്‌ ഒന്നാംപാലൊഴിക്കുക. വീണ്ടു ചെറുതീയില്‍ വച്ച്‌ തിളപ്പിക്കുക. നാരങ്ങാനീര് തളിക്കുക. സൂക്ഷ്മപൂര്‍വ്വം ഇളക്കുക. വാങ്ങുക. ചോറിനൊപ്പം വിളമ്ബാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *