മേത്തി പുലാവ് തയ്യാറാക്കാം

ചേരുവകള്‍

ഉലുവയില… …….മുക്കാല്‍കപ്പ്

ബസുമതിയരി………2 കപ്പ്

വിനാഗിരി………..ഒരുകപ്പ്

എണ്ണ…………അരകപ്പ്

ഉപ്പ്………..പാകത്തിന്

ബേലീഫ്……………രണ്ടെണ്ണം

ഉണക്കമുളക്…………മൂന്നെണ്ണം

കാരറ്റ്……………ഒന്ന് (ചെറുതായരിഞ്ഞത്)

പച്ചമുളക്………..രണ്ടെണ്ണം

ഗരം മസാല…………അര ടീ.സ്‌പൂണ്‍

അലങ്കരിക്കാന്‍

പച്ചമുളക്, കാരറ്റ്……….(ഗ്രേറ്റ് ചെയ്‌തത്)

തയ്യാറാക്കുന്നവിധം

ഒരു പാനില്‍ ഉലുവയിട്ട് വറുക്കുക. ഇനിയിത് വിനാഗിരിയില്‍ ഇട്ട് രണ്ട് ദിവസം വയ്‌ക്കുക. അരി കഴുകി വാരി വെള്ളത്തിലിട്ട് വേവിച്ച്‌ വാങ്ങുക. ഒരു പാനില്‍ എണ്ണ ചൂടാക്കുക. ബേലീഫ്, ഉണക്കമുളക്, ഉലുവയില വിനാഗിരിയിലിട്ടത് എന്നിവ ചേര്‍ത്ത് തുടരെ ഇളക്കുക. ചോറിട്ട് അഞ്ച് മിനിട്ട് ഇളക്കുക. പച്ചമുളക്, കാരറ്റ്, മല്ലിയില എന്നിവയിട്ട് അലങ്കരിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *