സുന്ദരിയായ ലക്ച്ചറരെ ഞാൻ ചുംബിച്ചു എന്നൊരു കഥയുണ്ട്, ബാബുരാജ് പറയുന്നു.

മലയാള സിനിമയിലെ മുന്‍തിര താരമാണ് ബാബുരാജ്. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ബാബുരാജ് പിന്നീട് ഹാസ്യതാരമായി ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെക്കുകയായിരുന്നു. സാള്‍ട്ട് ആന്റ് പെപ്പറിലെ ഹാസ്യ കഥാപാത്രത്തോടെ ബാബുരാജ് എന്ന താരത്തിനുള്ളിലെ നടനെ മലയാളികള്‍ കണ്ടു. പിന്നീട് ഇങ്ങോട്ട് നായകനായും സഹനടനായുമെല്ലാം ബാബുരാജ് മിന്നും പ്രകടനങ്ങളാണ് കാഴ്ചവച്ചിരിക്കുന്നത്. ഇന്ന് ബാബുരാജിനെ വില്ലന്‍ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നതാണ് വസ്തുത.

ഒരുകാലത്ത് മലയാളത്തിലെ സൂപ്പര്‍നായികയായിരുന്ന വാണി വിശ്വനാഥ് ആണ് ബാബുരാജിന്റെ ഭാര്യ.അവള്‍ക്ക് എന്നെ നന്നായി അറിയാം എന്നാണ് ബാബുരാജ് വാണിയെ കുറിച്ച്‌ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് മനസ് തുറന്നത്. 1998ലായിരുന്നു വാണിയെ പരിചയപ്പെടുന്നത്. നാല് വര്‍ഷത്തിന് ശേഷം വിവാഹിതരാവുകയായിരുന്നുവെന്നും ബാബുരാജ് പറയുന്നു. തന്നെ കുറിച്ചുള്ള കഥകളെ കുറിച്ചും ബാബുരാജ് മനസ് തുറന്നു.

അവള്‍ക്ക് എന്നെ അറിയാം

അവള്‍ക്ക് എന്നെ നന്നായി അറിയാം. കോളേജ് കാലത്ത് മാത്രം ആണ് കുരുത്തക്കേട് കാണിച്ചത് എങ്കിലും ഇപ്പോഴും കഥകള്‍ക്ക് കുറവൊന്നുമില്ല. ജോജിയുടെ സെറ്റില്‍ വന്ന ഫഹദ് എന്നോട്് ചേട്ടന്‍ സൈമണ്‍ ബ്രിട്ടോയെ കുത്തിയ കഥയൊക്കെ കേട്ടിട്ടുണ്ടെന്ന് പറഞ്ഞു. എടാ മോനെ അതൊക്കെ കെട്ടുകഥയാണ്, അന്ന് ഞാന്‍ മഹാരാജാസില്‍ പഠിക്കുന്നു പോലുമില്ലെന്ന് താന്‍ മറുപടി നല്‍കിയെന്നും ബാബുരാജ് പറയുന്നു.

ആസ്വദിക്കുന്ന ആളാണ് വാണി

സുന്ദരിയായ ഒരു കോളേജ് ലക്ചററെ ഞാന്‍ ചുംബിച്ചു എന്നൊരു കഥയുമുണ്ട്. സത്യത്തിലത് ഷാജി കൈലാസിന്റെ സിനിമയില്‍ താന്‍ അവതരിപ്പിച്ച ഒരു സീനാണെന്നും ബാബുരാജ് വ്യക്തമാക്കി. അതേസമയം ഇതൊക്കെ രസമായിട്ട് എടുക്കുന്ന, ആസ്വദിക്കുന്ന ആളാണ് വാണി എന്നാണ് ബാബുരാജ് പറയുന്നത്. വാണിയും മക്കളും ചെന്നൈയിലാണ്. വീട്ടില്‍ എത്തിയാല്‍ താന്‍ ഫോണ്‍ മാറ്റിവച്ച്‌ പിള്ളേരുടെ സ്‌കൂളില്‍ പോവുകയും പച്ചക്കറി വാങ്ങിക്കാന്‍ പോവുകയും ചെയ്യുന്ന അച്ഛനും ഭര്‍ത്താവുമായി മാറുമെന്നാണ് ബാബുരാജ് പറയുന്നത്.

നിശബ്ദമായ ഇടം

എന്നാല്‍ ഏഴെട്ട് ദിവസം കഴിഞ്ഞാന്‍ താന്‍ മുങ്ങുമെന്നും തനിക്ക് നിശബ്ദമായ ഇടമാണ് ഇഷ്ടമെന്നും ബാബുരാജ് പറയുന്നു. ആലുവയിലെ വീട്ടില്‍ താനും അസിസ്റ്റന്റും മാത്രമേയുള്ളൂവെന്നും താരം പറയുന്നു. ഇത്തവണ 15 ദിവസം ഞാന്‍ ഇവിടെ കാണും എന്നൊക്കെ പറഞ്ഞായിരിക്കും ചെന്നൈയിലേക്ക് ചെല്ലുക. ആറേഴ് ദിവസം കഴിയുമ്ബോള്‍ വാണി പറയും ബാബുവേട്ടാ പോകാറിയിട്ടുണ്ട് കെട്ടോ എന്നും ബാബുരാജ് കൂട്ടിച്ചേര്‍ക്കുന്നു.

ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട

കോളേജ് കാലത്തെ കഥകള്‍ ഒരുപാട് നാട്ടില്‍ പ്രചരിക്കുന്നത് കൊണ്ട് തന്നെ കുറിച്ച്‌ ആരെന്ത് പറഞ്ഞാലും ആളുകള്‍ വിശ്വസിക്കുമെന്നാണ് ബാബുരാജ് പറയുന്നത്. നമ്മളെ കുറിച്ച്‌ നല്ലത് മാത്രമേ കേള്‍ക്കാവു എന്ന് ആഗ്രഹിക്കുമ്ബോള്‍ വിഷമിക്കേണ്ടി വരും. അതുകൊണ്ട് തനിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ആരെന്തു പറഞ്ഞാലും നമ്മള്‍ ഇതേ പരുവത്തില്‍ ഇവിടൊക്കെ തന്നെ കാണുമെന്നും ബാബുരാജ് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *