പുത്തൻ റോയൽ എൻഫീൽഡ് ക്ലാസിക്ക് ‌ 350 ഉടനെത്തും.

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ജനപ്രിയ മോഡല്‍ ക്ലാസിക് 350ന്‍റെ 2021 പതിപ്പ് വിപണിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. വാഹനം ചില ഡീലര്‍ഷിപ്പുകളില്‍ എത്തിയതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുത്തന്‍ ബൈക്കിന്‍റെ ചില ചിത്രങ്ങള്‍ ഒരു യൂട്യൂബ് ചാനല്‍ പുറത്തുവിടുകയും ചെയ്‍തു. പുതുതലമുറ ക്ലാസിക് 350 ഒരുങ്ങുക, മീറ്റിയോര്‍ 350 പതിപ്പിനായി ഉപയോഗിച്ച പുതിയ ജെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡബിള്‍ ക്രാഡിള്‍ ചാസിയെ അടിസ്ഥാനാക്കി ഒരുങ്ങുന്ന പുത്തന്‍ ക്ലാസിക്കിന് 349 സിസി, എയര്‍ / ഓയില്‍-കൂള്‍ഡ് എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. ഇത് പരമാവധി 20.2 bhp കരുത്തില്‍ 27 Nm ടോര്‍ക്കും ഉത്പാദിപ്പിച്ചേക്കും. ക്ലാസിക് ബ്ലാക്ക്, ക്രോം ബ്ലാക്ക്, സ്റ്റെല്‍ത്ത് ബ്ലാക്ക്, സ്റ്റോംറൈഡര്‍ സാന്‍ഡ്, എയര്‍ബോണ്‍ ബ്ലൂ, ഗണ്‍മെറ്റല്‍ ഗ്രേ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 തെരഞ്ഞെടുക്കാന്‍ സാധിക്കും.

2020ന്‍റെ തുടക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യുടെ ബിഎസ്6 പതിപ്പ് വിപണിയില്‍ എത്തിച്ചത്. പരിഷ്‍കരിച്ച എന്‍ജിനൊപ്പം അലോയ് വീലുകള്‍, ട്യൂബ്ലെസ്സ് ടയറുകള്‍, പുതിയ നിറങ്ങള്‍ എന്നിവയുമായെത്തിയ ആണ് 2020 ക്ലാസിക് 350 എത്തിയത്. ഇതിന്റെ പുതിയ പതിപ്പാണ് 2021 ക്ലാസിക് 350. 1.80 ലക്ഷത്തിനടുത്താണ് 2021 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യുടെ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഗൂഗിളിന്റെ സഹകരണത്തില്‍ തയ്യാറാക്കിയിരിക്കുന്ന ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ ആയ ട്രിപ്പര്‍ നാവിഗേഷന്‍ 2021 ക്ലാസിക് 350-യിലുമെത്തും. മീറ്റിയോറിലും 2021 ഹിമാലയനിലുമുണ്ട്. ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ വലതുവശത്തായാണ് ട്രിപ്പര്‍ നാവിഗേഷന്റെ ഡിസ്പ്ലേ ഉള്ളത്.

തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളാണ് ക്ലാസിക് 350. വരാനിരിക്കുന്ന പുതുതലമുറ മോഡലില്‍ നിരവധി മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *