500ന്റെ നോട്ടുകള്‍ നാളെമുതല്‍ എടിഎമ്മില്‍ നിന്ന് ലഭിക്കും


1000,500 നോട്ടുകള്‍ നിരോധിച്ചതുമൂലമുണ്ടായ കറന്‍സി ക്ഷാമത്തിന് നാളെ മുതല്‍ ചെറിയ ശമനമുണ്ടായേക്കും. 500 ന്റെ പുതിയ നോട്ടുകള്‍ നാളെ മുതല്‍ സംസ്ഥാനത്തെ എടിഎമ്മുകളില്‍ നിന്ന് ലഭിച്ചു തുടങ്ങും. പുനക്രമീകരിച്ച എടിഎമ്മുകളില്‍ നിന്നായിരിക്കും പുതിയ നോട്ടുകള്‍ ലഭിക്കുക. ബാങ്കുകള്‍ വഴി പുതിയ 500 നോട്ടുകള്‍ ഉടന്‍ വിതരണം ചെയ്യേണ്ടതില്ലെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം.
രണ്ട് വിമാനങ്ങളാലായിട്ടാണ് 500ന്റെയും 100ന്റെയും നോട്ടുകള്‍ കഴിഞ്ഞ ദിവസം നാസിക്കില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ചത്.




Sharing is Caring