48 ടീം ലോകകപ്പ് പദ്ധതി തല്‍കാലം നീട്ടി വച്ച്‌ ഫിഫ

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ സ്വപ്ന പദ്ധതിയായ 48 ടീമുകള്‍ അടങ്ങുന്ന ലോകകപ്പ് എന്നത് തല്‍ക്കാലത്തേക്ക് നടക്കില്ല എന്ന് സൂചന. ഫിഫ ആനുവല്‍ കോണ്ഗ്രെസില്‍ ഇത് അജണ്ടയില്‍ ഉണ്ടായേക്കില്ല.

ഫിഫ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ഉടനെയാണ് അദ്ദേഹം 2022 ഖത്തറില്‍ 48 ടീയമുകള്‍ ഉള്‍പ്പെടുന്ന ലോകകപ്പിനായി ശ്രമിക്കും എന്ന് പറഞ്ഞത്. പക്ഷെ ഫിഫയുടെ സമ്മേളന അജണ്ടയില്‍ നിന്ന് ഈ ചര്‍ച്ച വേണ്ടതില്ല എന്ന് സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ബോഡി തീരുമാനം എടുക്കുകയായിരുന്നു.

2022 ലേക്ക് തീരുമാനം നടപ്പിലാക്കുന്നത് ഖത്തറിന് അധിക ബാധ്യതയാവും എന്ന് കണ്ടാണ് തീരുമാനം ഉപേക്ഷിക്കുന്നത്. 2026 ഇല്‍ പക്ഷെ അധികമായി 16 ടീമുകള്‍ക്ക് കൂടെ അവസരം ലഭിച്ചേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *