വാഷിംഗ്ടണ്‍: അമേരിക്കന്‍ യുദ്ധവിമാനം കടലില്‍ തകര്‍ന്നുവീണു. എഫ്-15 യുദ്ധവിമാനമാണ് ജപ്പാന്‍ തീരത്തിനടുത്ത് ഒക്കിനാവയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ തകര്‍ന്ന് വീണത്.
അപകടത്തില്‍ പുറത്തേക്ക് ചാടിയ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടിട്ടു. ഇയാള്‍ ഒക്കിനാവ മിലിട്ടറി ആശുത്രിയില്‍ ചികിത്സയിലാണെന്ന് യുഎസ് വ്യോമസേന അധികൃതര്‍ വ്യക്തമാക്കി. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.














