41 മാധ്യമപ്രവര്‍ത്തകര്‍ ഹൂതി വിമതരുടെ പിടിയില്‍


യമനില്‍ 41 മാധ്യമപ്രവര്‍ത്തകര്‍ ഹൂതി വിമതരുടെ പിടിയിലെന്ന് റിപ്പോര്‍ട്ട്. യമനിലെ റ്റുഡേ ബ്രോഡ്കാസ്റ്റേഴ്‌സ് ടിവി സ്റ്റേഷന് ഉള്ളിലാണ് ഹൂതികള്‍ ഇവരെ തടഞ്ഞ് വച്ചരിക്കുന്നത്.


അന്തര്‍ദ്ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.41 പേരുടെ പേരുവിവരങ്ങള്‍ അടക്കമുള്ള പട്ടിക ഹൂതികള്‍ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്.


റഷ്യന്‍ മാധ്യമമായ സ്പുട്‌നിക് ഇന്റര്‍നാഷണലിന്റെ യമന്‍ കറസ്‌പോണ്ടന്റ് അടക്കമുള്ളവര്‍ ടിവി സ്റ്റേഷനുള്ളില്‍ ബന്ദികളാക്കപ്പെട്ടവര്‍ക്കൊപ്പമുണ്ടെന്നാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറിലേറെയായി ഇയാളുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് സ്പുട്‌നിക് അധികൃതര്‍ അറിയിച്ചു.



Sharing is Caring