36 രൂപയ്ക്ക് ഒരു ജിബി ഡേറ്റയുമായി ബിഎസ്എന്‍എല്‍


റിലയന്‍സ് ജിയോയുടെ ആധിപത്യം മറികടക്കാന്‍ ബിഎസ്എന്‍എല്‍. 3ജി ഇന്റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ വെട്ടിക്കുറച്ചാണ് ബിഎസ്എല്‍എല്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്.


ഒരു ജിബിക്ക് 36 രൂപയായാണ് കുറച്ചിരിക്കുന്നത്. രണ്ടു ജിബിക്ക് 78 രൂപയാണ് പുതുക്കിയ റേറ്റ്. 291 രൂപയുടെ പ്ലാനില്‍ ഇനി എട്ട് ജിബി ഡേറ്റ ലഭിക്കും. 28 ദിവസമാണ് വാലിഡിറ്റി. നേരത്തേ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണിത്. പുതിയ ഓഫറുകള്‍ ഫെബ്രുവരി ആറു മുതല്‍ എല്ലാ സര്‍ക്കിളുകളിലും നിലവില്‍ വരുമെന്ന് ബിഎസ്എന്‍എല്‍ വക്താവ് ആര്‍കെ മിത്തല്‍ അറിയിച്ചു.




Sharing is Caring