ലോ അക്കാദമി ഇന്ന് തുറക്കില്ല,നിർണായക സിൻഡിക്കേറ്റ് യോഗം ഇന്ന്


ഇന്ന് തുറക്കേണ്ടിയിരുന്ന ലോ അക്കാദമി തുറക്കേണ്ടെന്ന് തീരുമാനം.സംഘർഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം.അനിശ്ചിതകാലത്തേക്ക് ലോ അക്കാദമി അടച്ചിടാനാണ് തീരുമാനം.


അതേസമയം ലോ അക്കാദമിയുമായി ബന്ധപ്പെട്ട നിർണായക സിൻഡിക്കേറ്റ് യോഗം ഇന്ന് നടക്കും.സർവകലാശാല ചട്ടങ്ങൾ ലംഘിച്ചതിനാൽ അക്കാദമിയുടെ അഫിലിയേഷൻ റദ്ദാക്കുന്നതടക്കമുളള കാര്യങ്ങൾ സിൻഡിക്കേറ്റ് ചർച്ച ചെയ്യും.സിൻഡിക്കേറ്റ് യോഗത്തിന് മുമ്പ് കോൺഗ്രസ് അംഗങ്ങളുടെ യോഗം കെപിസിസിയിൽ ചേരും.


ലോ അക്കാദമി ഭൂമി ഉപയോഗം സംബന്ധിച്ച പരാതികളിൽ അന്വേഷണവും നടക്കുന്നുണ്ട്.റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പിഎച്ച് കുര്യന്‍റെ നേതൃത്വത്തിലുളള സംഘം ഇന്നോ നാളെയോ പരിശോധന നടത്തും.ലോ അക്കാദമി ഭൂമിയിൽ ബാങ്കും ഹോട്ടലും പ്രവർത്തിക്കുന്നുണ്ടെന്ന് ഡപ്യൂട്ടി കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു.



Sharing is Caring