കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രത്തിലൂടെ മലയാളി മാളവിക മോഹന്‍ തമിഴിലേക്ക്. ഡാര്‍ജിലിംഗിലായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. 40 ദിവസത്തെ ചിത്രീകരണത്തില്‍ 25 ദിവസം മാളവികയുണ്ടായിരുന്നു. ഇനി ചിത്രത്തിന്റെ സെറ്റില്‍ മാളവിക ജോയിന്‍ ചെയ്യുന്നത് സെപ്തംബറിലാണ്. യൂറോപ്പിലാണ് ഇനി ചിത്രീകരണം നടക്കുക. ഗാനരംഗമാണ് യൂറോപ്പില്‍ ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ രജനീകാന്തിനെ കൂടാതെ വിജയ് സേതുപതി, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, സിമ്രാന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

ക്യാമറമാന്‍ അഴകപ്പന്‍ ആദ്യമായി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ‘പട്ടം പോലെ’യിലാണ് മാളവിക ആദ്യമായി സിനിമയിലഭിനയിച്ചത്. അതിന് ശേഷം മജീദ് മജീദി സംവിധാനം ചെയ്ത ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ അഭിനയിച്ചതിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദറിലും മാളവിക അഭിനയിച്ചിരുന്നു. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *