തിരുവനന്തപുരം: പ്രളയദുരന്തത്തില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയ പാഠപുസ്തകങ്ങളുടെ വിതരണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് . 36 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സെപ്റ്റംബര്‍ മൂന്നിനകം സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും തുറക്കും. 211 സ്കൂളുകള്‍ ഓണം അവധിക്ക് ശേഷം ഇന്ന് തുറന്നില്ല. ദുരിതാശ്വാസ ക്യാന്പുകള്‍ക്ക് പകരം സ്ഥലം കണ്ടെത്താന്‍ കഴിയാത്ത പ്രദേശങ്ങളിലെ സ്കൂളുകളിലാണ് ഇന്ന് അധ്യായനം തുടങ്ങാന്‍ കഴിയാതെ വന്നത്. സ്കൂള്‍ കലണ്ടര്‍ പുനക്രമീകരിക്കുന്നതില്‍ തീരുമാനം പിന്നീടെന്നും മന്ത്രി വ്യക്തമാക്കി.