22മത് ഐഎഎപിഐ അമ്യൂസ്മെന്റ് എക്സ്പോ മുംബൈയിൽ; പ്രതീക്ഷയോടെ അമ്യൂസ്മെന്റ് മേഖല

കൊച്ചി: ഇന്ത്യൻ അസോസിയേഷൻ ഓഫ് അമ്യൂസ്മെന്റ് പാർക്സ് ആൻഡ് ഇൻഡസ്ട്രീസ് (ഐഎഎപിഐ) സംഘടിപ്പിക്കുന്ന 22മത് അമ്യൂസ്മെന്റ് എക്സ്പോയ്ക്ക് മുംബൈ വേദിയാകും. ഫെബ്രുവരി 27 മുതൽ 29 വരെ ബോംബെ എക്സിബിഷൻ സെന്ററിലാണ് എക്സ്പോ സംഘടിപ്പിക്കപ്പെടുന്നത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെയും സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മന്ത്രാലയത്തിന്റെയും പിന്തുണയോടെയാണ് നടക്കുന്ന പരിപാടിയിൽ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള നൂറു കണക്കിന് കമ്പനികളും സ്ഥാപനങ്ങളും ഭാഗമാകും.

ഇന്ത്യയിൽ നിന്ന് മാത്രം 165 പ്രദർശകരാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്. ഇതിന് പുറമെ ഓസ്ട്രേലിയ, ബൾഗേറിയ, ചൈന, യുഎഇ, ജർമനി, ഹോങ് കോംഗ്, ഇറ്റലി, ഫിലിപ്പീൻസ്, റഷ്യ, സിംഗപ്പൂർ, യുകെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള 35 കമ്പനികളും ഐഎഎപഐ അമ്യൂസ്മെന്റ് എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്. ഒരു ലക്ഷം സ്ക്വയർ ഫീറ്റിൽ സജ്ജമാക്കുന്ന പ്രദർശന വേദിയിൽ അമ്യൂസ്മെന്റ് മേഖലയിലെ പുതിയ മാറ്റങ്ങളെല്ലാം അണിനിരക്കും. അമ്യൂസ്‌മെന്റ് പാർക്കുകൾ, തീം പാർക്കുകൾ, വാട്ടർ പാർക്കുകൾ, ഫാമിലി എന്റർടൈൻമെന്റ് സെന്ററുകൾ തുടങ്ങിയവയുടെ നടത്തിപ്പുകാരുമായി സംസാരിക്കാനും പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനും എക്സ്പോ വേദിയാകും.

“ഇന്ത്യൻ അമ്യൂസ്‌മെന്റ് മേഖല, അതിന്റെ ഗണ്യമായ വളർച്ചാ സാധ്യതകളാൽ, നവീകരണത്തിനും വികസനത്തിനുമുള്ള ആവേശകരമായ ഇടമാണ്. ഐഎഎപിഐ എക്‌സ്‌പോ 2024 ഒരു എക്‌സ്‌പോ മാത്രമല്ല, പുതിയ അവസരങ്ങൾക്കും സഹകരണത്തിനും ഒരു ഉത്തേജകമാണ്.” ഐഎഎപിഐ ചെയർമാൻ ശ്രീകാന്ത് ഗോയങ്കെ അഭിപ്രായപ്പെട്ടു.

“ഇന്ത്യൻ അമ്യൂസ്‌മെന്റ് പാർക്ക് വ്യവസായം ഇപ്പോഴും അതിന്റെ ശൈശവാവസ്ഥയിലാണ്, അതേസമയം തന്നെ വലിയ വളർച്ചാ സാധ്യതയുമുണ്ട്. ഇന്ത്യയിലുടനീളമുള്ള വ്യവസായത്തിലെ അംഗങ്ങളെ ഒരുമിച്ചുകൂട്ടാൻ ഐഎഎപിഐ ലക്ഷ്യമിടുന്നു. ഈ വർഷത്തെ എക്‌സ്‌പോയോട് ഞങ്ങൾക്ക് ഇതിനകം തന്നെ മികച്ച പ്രതികരണം ലഭിച്ചു. രാജ്യത്തുടനീളമുള്ള പ്രതിനിധികളിൽ നിന്ന് ആയിരക്കണക്കിന് പങ്കാളിത്ത അഭ്യർത്ഥനകളും രജിസ്‌ട്രേഷനുകളും ലഭിച്ചു.“ ഐഎഎപിഐ അമ്യൂസ്മെന്റ് എക്സ്പോ ചെയർമാൻ എൻ.ഡി റാണ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *